നിങ്ങളുടെ ബിസിനസിന് വെബ്സൈറ്റ് ആവശ്യമുണ്ടോ? ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

Do-You-Really-Need-a-Website-for-my-Business---Web-design-company-kottayam-ettumanoor

Share This Post

Do You Really Need a Website for Your Business?

✅✅Website Awareness, Chapter 4:

കോവിഡ് കാലം എല്ലാ മേഖലയിലും വളരെയധികം മാറ്റം വരുത്തിയിട്ടുണ്ട്, അതിലെ എടുത്തു പറയാൻ പറ്റുന്ന ഒന്നാണ്, ഒട്ടുമിക്ക ബസ്സിനെസ്സുകളും ഓൺലൈൻ ആയി അല്ലെങ്കിൽ ഇന്റർനെറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി എന്നുള്ളത്. ശെരിക്കും പറഞ്ഞാൽ വേറെ നിവർത്തിയില്ലാതെ ഉപയോഗിച്ച് തുടങ്ങിയതാണ്, എങ്കിലും അത് ഗുണപ്രദമായി എന്ന് പറയാം. കടയിൽ പോകാതെ ആപ് വഴി സാധനം വാങ്ങാം, പല വിധത്തിലുള്ള സേവനങ്ങൾ ഉപയോഗിക്കാം. തുടങ്ങി ഒട്ടനവധി കാര്യങ്ങൾ എളുപ്പത്തിലായി. നമ്മുടെ പൈസയും സമയവും ലാഭം.

എന്നാലും എല്ലാ ബിസിനെസ്സിനും വെബ്സൈറ്റിന്റെയൊക്കെ ആവശ്യമുണ്ടോ..? ഇല്ല എന്ന് തന്നെ പറയാം. നിങ്ങളുടെ ടാർഗറ്റ് കസ്റ്റമേഴ്സ് ആരാണോ, അവരു എവിടെയാണ്, ബിസിനെസ്സ് ചെയ്യുന്ന വിഭാഗം എന്നതിനെയൊക്ക ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് നിങ്ങൾ ഒരു പലചരക്കു കടയാണ് നടത്തുന്നത്, നിങ്ങളുടെ കടയുടെ ചുറ്റുപാടും ഉള്ളവർ തന്നെയാണ് നിങ്ങളുടെ കസ്റ്റമേഴ്സ് എങ്കിൽ നിങ്ങൾക്കു വെബ്സൈറ്റ് ഒന്നും ചെയ്യണ്ട ആവശ്യമില്ല. പക്ഷെ നിങ്ങളുടെ കട അത്യാവശ്യം തിരക്കുള്ള ഒരു ടൗണിലാണെങ്കിൽ, കൂടുതൽ ദൂരങ്ങളിലേക്ക് ഡോർ ഡെലിവറി ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ, ഓൺലൈനിലൂടെ ബിസിനസ് കൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഒരു വെബ്സൈറ്റ് ആവശ്യമാണ്, അത് നിങ്ങളുടെ ബിസിനെസ്സിൽ മനുഷ്യാധ്വാനം കുറയ്ക്കും, ഒപ്പം ബിസിനെസ്സ് വളർത്തുകയും ചെയ്യും. നിങ്ങളുറങ്ങുമ്പോഴും നിങ്ങൾക്കുവേണ്ടി പണിയെടുക്കുന്ന ഓൺലൈൻ സ്ലെസ്മാൻ എന്ന് വേണമെങ്കിൽ പറയാം.

നമ്മുടെ നാട്ടിലെ ആളുകളൊക്കെ ഇതൊക്കെ ചെയ്യുവോ എന്ന് ചോദിച്ചാൽ നിങ്ങളുടെ ചുറ്റുപാടും നോക്കുക, Zomato, Swiggie പോലുള്ള ആപുകൾ ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ ഫുഡ് ഓർഡർ ചെയ്യുന്നു, അങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യുന്നു. കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്ന പുതുതലമുറ എന്തിനും ഏതിനും ഓൺലൈൻ സംവിധാനങ്ങൾ ആണ് നോക്കുന്നത്.

നിങ്ങളുടെ ബിസിനസിന് വെബ്സൈറ്റ് വേണോയെന്നറിയാൻ നിങ്ങളുടെ ടാർഗറ്റ് കസ്റ്റമേഴ്സ് ആരാണെന്നു നോക്കുക, അവരെവിടുന്നു വരുന്നു, എന്തൊക്കെ വാങ്ങുന്നു/സേവനങ്ങൾ ഉപയോഗിക്കുന്നു എന്ന് നോക്കുക. പിന്നെ ബിസിനെസ്സ് ഏതു ലെവൽ വരെ വളർത്താൻ ആഗ്രഹിക്കുന്നു എന്ന് കൂടി നോക്കുക. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ ശ്രമിക്കുക.

പലചരക്കു കടയെന്നത് ഒരു ഉദാഹരണം മാത്രമാണ്, നിങ്ങളുടെ ബിസിനെസ്സ് എന്തുമായിക്കോട്ടെ മുകളിൽ പറഞ്ഞ പ്രകാരം നോക്കിയാൽ നിങ്ങള്ക്ക് സ്വയം തീരുമാനിക്കാം വെബ്സൈറ്റ് വേണോ വേണ്ടയോ എന്നുള്ളത്.

വെബ്സൈറ്റ് കൊണ്ട് ബിസിനസിന് എന്ത് പ്രയോജനമാണ് കിട്ടുന്നത്?

ടെക്‌നോളജിയുടെ വളർച്ചയെക്കുറിച്ചു കൂടുതലായി വിശദീകരിക്കുന്നില്ല, അത് അനുദിനം വളർന്നുകൊണ്ടിരിക്കുന്നു, പുതിയവ വന്നു കൊണ്ടിരിക്കുന്നു. മുൻപ് പറഞ്ഞപോലെ പുതുതലമുറയും പഴയ ആളുകളുമെല്ലാം കൂടുതലായി ഇന്റർനെറ്റിനെ ആശ്രയിച്ചു തുടങ്ങി. അങ്ങനെയുള്ള ഈ കാലത്തു നിങ്ങളുടെ ബിസിനെസ്സിനും തീർച്ചയായും ഓൺലൈൻ സാന്നിധ്യം ഗുണം മാത്രമേ ചെയ്യുകയുള്ളൂ. നിങ്ങളുടെ ബിസിനസിന് ഒരു വെബ്സൈറ്റ് ഉണ്ടാകുന്നകൊണ്ടുള്ള കുറച്ചു പ്രയോജനങ്ങളാണ് താഴെ പറയുന്നത്:

  • നിങ്ങളുടെ ബിസിനസിന് വേണ്ടി 24/7 പ്രവർത്തിക്കുന്ന ഒരു സെയിൽസ്മാൻ ആണ്/അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ്സിന്റെ ഒരു ഓൺലൈൻ പതിപ്പാണ് വെബ്സൈറ്റ് എന്ന് പറയാം. ഒരു മനുഷ്യന്റെ സാന്നിധ്യമില്ലാതെ നിങ്ങളുടെ ബിസിനെസ്സിനെക്കുറിച്ചു കസ്റ്റമേഴ്സിന് പറഞ്ഞുകൊടുക്കാൻ സാധിക്കും. ലോകത്തിന്റെ ഏതു കോണിൽ നിന്നും കാണുകയും ബന്ധപ്പെടുകയും ചെയ്യാം.
  • നിങ്ങളുടെ മാർക്കറ്റ് വലുതാക്കാം. നിങ്ങളുടെ ഒരു ചെറിയ മെൻസ് വെയർ ഷോപ് ആണെന്ന് കരുതുക, അത് ഓഫ്‌ലൈൻ ആയിരിക്കുമ്പോൾ ഷോപ്പിനു ചുറ്റുപാടുമുള്ള ചെറിയൊരു കസ്റ്റമർ റേഞ്ച് മാത്രമേ കാണൂ. എന്നാൽ ഒരു വെബ്സൈറ്റ് കൂടിയുണ്ടെങ്കിൽ എല്ലായിടത്തും പോയി ഷോപ് തുടങ്ങാതെ ഇന്ത്യ മുഴുവനും നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കാം.
  • നല്ലൊരു മാർക്കറ്റിംഗ് ടൂളാണ്. സോഷ്യൽ മീഡിയ ഒരു ഓൺലൈൻ സാന്നിധ്യമാണെങ്കിലും നിങ്ങളുടെ ബിസിനെസ്സിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും / എല്ലാ ആവശ്യങ്ങളും അതിൽ ഉൾപെടുത്താനാവില്ല, മാത്രമല്ല അത് ഉപയോഗിക്കുന്നതിനു ഒരുപാടു പരിമിതികളുമുണ്ട്. സോഷ്യൽ മീഡിയകളും മറ്റു മാധ്യമങ്ങളും ഉപയോഗിച്ച് വെബ്‌സൈറ്റിലേക്ക് കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കാം.
  • കൂടുതൽ വിശ്വാസ്യത. ഇന്നത്തെ 84% വരുന്ന ഉപഭോക്താക്കൾ വിശ്വസിക്കുന്നത് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാത്രമുള്ള കമ്പനികളേക്കാൾ ഒരു വെബ്സൈറ്റ് ഉള്ള ബിസിനസിനെ വിശ്വസിക്കാമെന്നാണ്.
  • ബ്രാൻഡ് വളർത്താം / ബിസിനസ് ബ്രാൻഡിംഗ്. ബിസിനസ് ബ്രാൻഡ് ചെയ്യുമ്പോൾ തീർച്ചയായും ഒരു വെബ്സൈറ്റ് ആവശ്യമാണ്. ശ്രദ്ധേയമായ സോഷ്യൽ മീഡിയ സാന്നിധ്യവും ഓഫ്‌ലൈൻ മാർക്കറ്റിംഗ് ശ്രമങ്ങളും ഉപയോഗിച്ച് ഒരാൾക്ക് സാധ്യതയുള്ള ഉപഭോക്താവിനെ വെബ്‌സൈറ്റിലേക്ക് എളുപ്പത്തിൽ കൊണ്ടുവരാനും സേവനങ്ങളെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും മികച്ച രീതിയിൽ വിശദീകരിക്കാനും കഴിയും. ഒരു വെബ്സൈറ്റ് ഉള്ളതിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നാണിത്. ഒരു പുതിയ ഉപഭോക്താവിനെ കണ്ടെത്തുന്നത് സമയമെടുക്കുന്നതും ചെലവേറിയതുമാണ്, എന്നാൽ ഒരു വെബ്‌സൈറ്റ് ഉപയോഗിച്ച്, നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കളുമായി കണക്റ്റുചെയ്യുന്നത് എളുപ്പമാകും.
  • നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ കഴിയും.
  • കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്ക്, നിങ്ങളെ ബന്ധപ്പെടാനുള്ള മാർഗങ്ങൾ, പേയ്‌മെന്റ് സ്വീകരിക്കുക, നല്ല കസ്റ്റമർ സപ്പോർട്ട് കൊടുക്കുക തുടങ്ങി അനവധി ഗുണങ്ങളുമുണ്ട്. ആരൊക്കെയാണ് വെബ്സൈറ്റ് സന്ദർശിക്കുന്നത്, എവിടുന്നാണ് നോക്കുന്നത്, എപ്പോഴാണ് , അവര് ഏതൊക്കെ സേവനങ്ങൾ / ഉത്പന്നങ്ങൾ ആണ് കൂടുതൽ നോക്കുന്നത്, അവരുടെ താല്പര്യങ്ങൾ ഒക്കെയുള്ള ഡാറ്റ നമുക്ക് ലഭ്യമാകും. അത് വച്ച് ബിസിനസിൽ മാറ്റങ്ങൾ വരുത്താം, മാർക്കെറ്റിംഗിന് ഉപയോഗപ്പെടുത്താം.
  • നിങ്ങളുടെ ബിസിനസ്സിന്റെ സ്വഭാവമനുസരിച്ചു ആവശ്യമുള്ള കാര്യങ്ങൾ / ഫങ്ക്ഷന്സ് എന്നിവ ചേർക്കാം.
  • ഇത്രയുമൊക്കെ എല്ലാ ബിസിനെസ്സിനും ഒരേപോലെയാണ്. ഇനിയും ഒരുപാട് പ്രയോജനങ്ങൾ ഉണ്ട്, അത് ഒരു ബിസിനസ്സും അതിന്റെ സ്വഭാവനുമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

Subscribe To Our Newsletter

Get updates and learn from the best

More To Explore

Heure Du Tirage Du Keno Midi

Content Zoom données et statistiques Résultats du KENO : mercredi 28 juillet 2021 Top 5 Des Machines À Sous En

Do You Want To Boost Your Business?

Drop us a line and keep in touch

Scroll to Top
Scroll to Top