നിങ്ങളുടെ ബിസിനസിന് ഗൂഗിൾ മൈ ബിസിനസ് ലിസ്റ്റിംഗ് ഉണ്ടോ..?

google-my-business-listing-service-astreda-it-solutions-ettumanoor

Share This Post

കോവിഡ് കാലം ബിസിനസ് മേഖലയിൽ വളരെയധികം മാറ്റം ഉണ്ടാക്കിയിട്ടുണ്ട്, ഒരുപാട് ആളുകൾ ബിസിനസ്സ് നിർത്തി പോയിട്ടുണ്ട് എങ്കിലും അതിലൂടെ സംഭവിച്ച ഒരു പോസിറ്റീവായ കാര്യം ഒരുപാട് ബിസിനസ്സുകൾ ഇന്റർനെറ്റിനെ ആശ്രയിച്ചു തുടങ്ങി എന്നതാണ്. അതിലൂടെ ബിസിനസ് മാർക്കറ്റിംഗ്, സെയിൽസ് ഒക്കെ ചെയ്യുന്നു.

എന്നാൽ ഭൂരിഭാഗം ചെറുകിട ബിസിനസ്സ് ചെയ്യുന്നവർക്കും എങ്ങനെ ഒരു ഓണ്ലൈൻ പ്രെസെൻസ് ഉണ്ടാക്കാം എന്നു വലിയ ധാരണയില്ല. ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് ഒട്ടും അറിവില്ലാത്തവർക്ക് വേണ്ടിയാണ്. ഇവർ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ ബിസിനസ് എങ്ങനെ ഗൂഗിളിൽ കൊടുക്കാൻ പറ്റും..? അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?

ഇതിനുള്ള ഒരു ഉത്തരമാണ് ഇനി പറയുന്നത്. എങ്ങനെ നമ്മുടെ ബിസിനസ് ഗൂഗിളിൽ കൊടുക്കാമെന്നു നോക്കാം. അതിനു ഉപയോഗിക്കുന്ന ഒരു ടൂളാണ് അല്ലെങ്കിൽ ഒരു platform ആണ് Google My Business.

Google My Business എന്നത് ഗൂഗിളിന്റെ ഒരു സൗജന്യ ടൂളാണ്, നിങ്ങളുടെ ബിസിനസ്സ് പേരോ അനുബന്ധ പദമോ ആരെങ്കിലും തിരയുമ്പോഴെല്ലാം നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് മറ്റ് ബന്ധപ്പെട്ട പ്രാദേശിക ബിസിനസുകൾക്കൊപ്പം കാണിക്കാൻ അനുവദിക്കുന്നു. നിങ്ങളുടെ ഫോൺ നമ്പർ, വെബ്‌സൈറ്റ്, വിലാസം, കസ്‌റ്റമറുടെ റേറ്റിംഗുകൾ, പ്രവർത്തിക്കുന്ന സമയം, നിങ്ങളുടെ ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയും, അതേപോലുള്ള നിങ്ങളുടെ ബിസിനസ് വിവരങ്ങൾ എല്ലാം ഉപഭോക്താക്കൾക്ക് ഒരു സ്ക്രീനിൽ ലഭ്യമാകും. ചുരുക്കത്തിൽ, Google My Business ഒരു വെർച്വൽ ഫോൺബുക്ക് പോലെയാണ്.

എന്തുകൊണ്ടാണ് നിങ്ങളുടെ ബിസിനസിന് ഒരു Google My Business ലിസ്റ്റിംഗ് വേണ്ടത്?

അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തു ഗൂഗിൾ ലിസ്റ്റിംഗ് ഒരു വലിയ കാര്യം തന്നെയാണ്. ഏറ്റവുമധികം ആളുകൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സെർച്ച് എൻജിനാണ് ഗൂഗിൾ. അപ്പോൾ നമ്മുടെ ബിസിനസ് ലിസ്റ്റിംഗുകൾ അതിൽ കാണിക്കണമെങ്കിൽ നമ്മൾ തീർച്ചയായും അതിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കിയെ പറ്റൂ.

2021 ലെ പഠന റിപ്പോർട്ടുകൾ പ്രകാരം,

  • 97% ആളുകൾ മറ്റെവിടെയേക്കാളും ഓൺലൈനിൽ നോക്കി ഒരു പ്രാദേശിക കമ്പനിയെക്കുറിച്ച് കൂടുതൽ പഠിക്കുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, 91% മുതിർന്നവരും വിവരങ്ങൾ കണ്ടെത്താൻ സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കുന്നു.
  • 90% ആളുകളും ഗൂഗിൾ ആണ് സെർച്ച് എൻജിൻ ആണ് ഉപയോഗിക്കുന്നത്.
  • എല്ലാ സെർച്ചിലും 46% പ്രാദേശികമായ കാര്യങ്ങൾ അറിയാനുള്ള ഉദ്ദേശ്യങ്ങളുണ്ടെന്നാണ് Google റിപ്പോർട്ട്.
  • Google My Business ലിസ്റ്റിംഗുകളിലെ 56% പ്രവർത്തനങ്ങളും വെബ്സൈറ്റിലേക്കാണ് പോകുന്നത്. 24% പ്രവർത്തനങ്ങളും ബിസിനസ്സിലേക്കുള്ള കോളുകളാണ്. കൂടാതെ, 20% പ്രവർത്തനങ്ങളും നേരിട്ടുള്ള സെർച്ചുകളാണ്.
  • ഒരു പ്രാദേശിക ബിസിനസിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ കണ്ടെത്താൻ 64% ഉപഭോക്താക്കൾ Google My Business ഉപയോഗിച്ചിട്ടുണ്ട്.
  • 16% ബിസിനസുകൾക്ക് Google My Business- ൽ നിന്ന് മാത്രം പ്രതിമാസം നൂറിലധികം കോളുകൾ ലഭിക്കുന്നു.

എന്തൊക്കെയാണ് Google My Business ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ

  • നിങ്ങളുടെ ബിസിനസ് ഗൂഗിൾ മാപ്പിൽ കാണിക്കുന്നു. മൊബൈലിൽ സെർച്ച് ചെയ്യുന്ന 86% ആളുകൾ സമീപത്തുള്ള ബിസിനസുകൾ കണ്ടെത്താൻ Google മാപ്സ് ഉപയോഗിക്കുന്നു. ഉദാഹരണം, നിങ്ങൾ എവിടെയെങ്കിലും യാത്ര പോകുമ്പോൾ ഭക്ഷണം കഴിക്കാൻ അടുത്തുള്ള റെസ്റ്റോറെന്റ്സ് നോക്കാറില്ലേ, അപ്പോൾ നിങ്ങൾ എവിടെയാണോ നില്കുന്നത് അതിന്റെ അടുത്തുള്ളതാവും കാണിക്കുന്നത്. അതിലെ റേറ്റിങ്ങും റിവ്യൂസ് ഒക്കെ വായിച്ചു നോക്കിയിട്ടല്ലേ പോകാറുള്ളത്.
  • ഉപഭോക്താക്കളിൽ വിശ്വാസം വളർത്താൻ Google My Business നിങ്ങളെ സഹായിക്കുന്നു. ഇന്ന് ഒരു ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്, ഒരു ബിസിനസ്സ് ഉടമ എന്ന നിലയിൽ, Google My Business- ൽ നിങ്ങളുടെ ലൊക്കേഷൻ അവർക്ക് നൽകുക എന്നതാണ് അതിലൂടെ സഹായിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും ലളിതമായ ഒരു നടപടി. Google My Business ലിസ്റ്റിംഗ് നൽകുന്നത് പല വിധ വേരിഫിക്കേഷൻ പ്രോസസ്സുകളിലൂടെയാണ്, അതുകൊണ്ടു തന്നെ വിശ്വസിക്കാൻ സാധിക്കുന്ന ഒന്നാണിത്.
  • Google My Business റേറ്റിംഗുകൾ നിങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. 90% ആളുകളും ഒരു സേവനം ഉപയോഗിക്കുന്നതിനു മുൻപ് അല്ലെങ്കിൽ ഒരു പ്രോഡക്റ്റ് വാങ്ങുന്നതിനു മുൻപ് റിവ്യൂകൾ വായിക്കുന്നു. GMB ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ്സ് അവലോകനം ചെയ്യാനും മറ്റുള്ളവർക്ക് ഫീഡ്ബാക്ക് നൽകാനും കഴിയും. ഇത് ചെയ്യുമ്പോൾ, നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് സത്യസന്ധമായ feedback ലഭിക്കും. മാത്രമല്ല, അതിൽ സ്റ്റാർ റേറ്റിങ്ങും ലഭിക്കും.
  • Google My Business- ന് കൂടുതൽ ആളുകളെ നിങ്ങളുടെ ബിസിനസിലേക്ക് ആകർഷിക്കാൻ സഹായിക്കുന്നു, അതുവഴി കൂടുതൽ സെയിൽസ് ലഭിക്കാം.
  • Google My Business- ന് നിങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും. നിങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ഉണ്ടായിരിക്കാം, എന്നാലും ഉപഭോക്താക്കൾ എന്തൊക്കെയാണ് തിരയുന്നത്, അവര് ഏതു പ്രായക്കാരാണ്, എന്നൊക്കെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കുക വഴി നിങ്ങളുടെ ബിസിനെസ്സിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.
  • ഗൂഗിൾ സെർച്ചിൽ മുൻപന്തിയിൽ വരാൻ GMB listing സഹായിക്കുന്നു.
  • Google My Business- ന് നിങ്ങളുടെ ബ്രാൻഡിനെ/ബിസിനസിനെ കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കാൻ സഹായിക്കുന്നു. Google My Business പ്രൊഫൈലുകൾ ആളുകളുടെ ഇന്റെറാക്ഷൻ ഉണ്ടാക്കാൻ ധാരാളം ഏലമെന്റുകൾ നൽകുന്നു. ഉപഭോക്താക്കൾക്ക് നിങ്ങളുടെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനോ ഒറ്റ ടാപ്പിലൂടെയോ ക്ലിക്കിലൂടെയോ നിങ്ങളെ വിളിക്കാനോ ഉള്ള സൗകര്യം തരുന്നു.
  • Google My Business നിങ്ങൾക്കു സൗജന്യമായി പരസ്യം ചെയ്യാനുള്ള ഒരു സൗകര്യം തരുന്നു. സാധാരണ ഒരു TV അല്ലെങ്കിൽ ഒരു പത്ര പരസ്യത്തിന് വളരെ കുറച്ചു സമയമേ ആയുസുള്ളൂ. പുതിയവ വരുമ്പോൾ അത് അവിടെ തീരുന്നു. എന്നാൽ GMB യിൽ ഇടുന്ന ഓരോ പോസ്റ്റുകളും നിലനില്ക്കും.

വളരെ എളുപ്പത്തിൽ നിങ്ങളുടെ ഒരു സ്മാർട്ട് ഫോണിൽ നിന്നും ഇത് ചെയ്യാവുന്നതാണ്, അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിക്കാം. ഫോണ് വഴിയാണെങ്കിൽ പ്ലെയ്സ്റ്റോറിൽ പോയി ഗൂഗിൾ മൈ ബിസിനസ് ആപ് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ ബിസിനസിന്റെ ഇമെയിൽ id ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കുക. അതിൽ കാണിക്കുന്ന ഇൻസ്‌ട്രക്ഷൻ നോക്കി നിങ്ങളുടെ ബിസിനസ് വിവരങ്ങൾ നൽകുക. ഒരു കാര്യം ശ്രദ്ധിക്കുക, നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം, അതായതു പേര്, അഡ്രസ്, ഫോൺ നമ്പർ എന്നിവയൊക്കെ. അവസാനം ഗൂഗിൾ നിങ്ങളുടെ ബിസിനസ് അഡ്രസിലേക്കു വെരിഫിക്കേഷൻ കോഡ് പോസ്റ്റൽ ആയി അയക്കും. അതിലെ കോഡ് നൽകി വെരിഫൈ ചെയ്യാം. വെരിഫിക്കേഷൻ പൂർത്തിയായാൽ എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ നിങ്ങളുടെ ബിസിനസിന്റെ വിവരങ്ങൾ അടങ്ങിയ ഒരു പേജുള്ള ഒരു വെബ്‌സൈറ്റും ലഭിക്കും. ചിലപ്പോൾ മറ്റാരെങ്കിലും നിങ്ങളുടെ ബിസിനസ് ഗൂഗിൾ മാപ്പിൽ നേരത്തെ ആഡ് ചെയ്തിട്ടുണ്ടാവും, അത് നോക്കി അതിന്റെ ownership നിങ്ങൾക്ക് ക്ലെയിം ചെയ്തു എടുക്കാവുന്നതാണ്.

നിങ്ങൾക്ക് ഇതു തനിയെ ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ ഞങ്ങളുടെ സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ വെബ്സൈറ്റ് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ഗൂഗിൾ പരസ്യങ്ങൾ ചെയ്യുന്നതിനും contact ചെയ്യുക.

☎ Call/ Whatsapp 730 644 1761

Subscribe To Our Newsletter

Get updates and learn from the best

More To Explore

what-is-seo---malayalam-astreda-IT-Solutions-kottayam
Search Engine Optimization

നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം

നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം സേർച്ച് എൻജിൻ എന്നാൽ എന്താണെന്ന് ഇന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാം. Google, Yahoo, Bing തുടങ്ങിയ

how-much-for-a-normal-website-design-astreda-it-solutions
Malayalam

2000 – 3000 രൂപയ്ക്കൊക്കെ വെബ്സൈറ്റ് ഉണ്ടാക്കുമെന്ന് പരസ്യം കാണാറുണ്ട്, ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കാൻ എത്ര രൂപയാകും?

✅✅Website Awareness, Chapter 6: വെബ്സൈറ്റ് ഉണ്ടാകുന്നതിന്റെ ചിലവ് നമ്മൾ ഏതു തരം വെബ്സൈറ്റ് ആണ് നിർമ്മിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എത്ര വെബ് പേജുകൾ, അതിൽ ആവശ്യമായ

Do You Want To Boost Your Business?

Drop us a line and keep in touch

Scroll to Top