എന്താണ് ഡൊമൈൻ നെയിം?

web-design-company-kottayam-astreda it solutions what-is-a-domain

Share This Post

What is a Domain Name?

ആളുകൾ നിങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുന്നതിന് ബ്രൗസറിന്റെ URL ബാറിൽ ടൈപ്പ് ചെയ്യുന്ന നിങ്ങളുടെ വെബ്‌സൈറ്റിന്റെ വിലാസമാണ് ഡൊമെയ്ൻ നാമം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ വെബ്സൈറ്റ് ഒരു വീടായിരുന്നെങ്കിൽ, നിങ്ങളുടെ ഡൊമെയ്ൻ നാമം അതിന്റെ വിലാസമായിരിക്കും. ഉദാഹരണം പറഞ്ഞാൽ Amazon.in, Google.com ഇതൊക്കെ ഡൊമൈൻ നെയിമുകളാണ്.

കേബിളുകളിലൂടെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ഒരു വലിയ ശൃംഖലയാണ് ഇന്റർനെറ്റ്. അവ എളുപ്പത്തിൽ തിരിച്ചറിയാൻ, ഓരോ കമ്പ്യൂട്ടറിനും IP വിലാസം എന്ന നമ്പറുകളുടെ ഒരു ശ്രേണി നൽകിയിരിക്കുന്നു. ഈ IP വിലാസം കുറച്ചു നമ്പറുകൾ ചേർന്നതാണ്. സാധാരണയായി, IP വിലാസങ്ങൾ ഇതുപോലെ കാണപ്പെടുന്നു:

128.168.66.1

ഈ നമ്പറുകൾ തിരിച്ചറിയാനും ഓർമ്മിക്കാനും കമ്പ്യൂട്ടറുകൾക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ, ഇന്റർനെറ്റിലെ വെബ്‌സൈറ്റുകളിലേക്ക് കണക്റ്റുചെയ്യുന്നതിന് മനുഷ്യർക്ക് ഈ നമ്പറുകൾ ഓർമ്മിക്കാനും ഉപയോഗിക്കാനും വളരെ ബുദ്ധിമുട്ടാണ്.

ഈ പ്രശ്നം പരിഹരിക്കാൻ ആണ് ഡൊമൈൻ നെയിമുകൾ ഉപയോഗിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഇന്റർനെറ്റിൽ ഒരു വെബ്സൈറ്റ് സന്ദർശിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ അക്കങ്ങളുടെ ഒരു സ്ട്രിംഗ് ടൈപ്പ് ചെയ്യേണ്ടതില്ല. പകരം, നിങ്ങൾക്ക് എളുപ്പത്തിൽ ഓർക്കാവുന്ന ഡൊമെയ്ൻ നെയിം ടൈപ്പുചെയ്യാം, ഉദാഹരണത്തിന്, astreda.com.

നമ്മുടെ ബിസിനസ്സിന്റെ പേരോ ഓർത്തിരിക്കാൻ എളുപ്പമുള്ള വാക്കുകളോ അങ്ങനെ എന്തും ഡൊമൈൻ നെയിമായി എടുക്കാം. ഞങ്ങളുടെ ബിസിനസ് പേര് Astreda IT Solutions എന്നാണ്, ഇവിടെ എടുത്തിരിക്കുന്നത് അതിന്റെ ചുരുക്കമായ astreda.com എന്ന് മാത്രമാണ്. നമ്മൾ ഉപയോഗിക്കാൻ തിരഞ്ഞെടുത്ത പേര് മറ്റൊരാൾ എടുത്തിട്ടുണ്ടെങ്കിൽ നമുക് അത് ഉപയോഗിക്കുവാൻ സാധ്യമല്ല. .com, .in, .org, .edu തുടങ്ങി ഒരുപാടു എക്സറ്റന്ഷനുകൾ ഉണ്ട്, അതിൽ ഇഷ്ടമുള്ളത് നമുക്ക് തിരഞ്ഞെടുക്കാം. ഡൊമൈൻ നെയിം സിസ്റ്റം മാനേജ് ചെയ്യുന്നത് ICANN (Internet Corporation for Assigned Names and Numbers) എന്ന non-profit organization ആണ്.

ഡൊമെയ്ൻ നാമങ്ങൾ വിൽക്കുന്നതിനായി ഡൊമെയ്ൻ നെയിം രജിസ്ട്രാർസ് എന്ന കമ്പനികൾക്ക് ICANN അനുമതി നൽകുന്നു. ഈ ഡൊമെയ്ൻ രജിസ്ട്രാർമാർക്ക് നിങ്ങളുടെ പേരിൽ ഡൊമെയ്ൻ നെയിംസ് രജിസ്ട്രിയിൽ മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ട്.

ഡൊമെയ്ൻ നെയിം രജിസ്ട്രാർമാർക്ക് ഡൊമെയ്ൻ പേരുകൾ വിൽക്കാനും അതിന്റെ രേഖകൾ, പുതുക്കലുകൾ, മറ്റ് രജിസ്ട്രാർമാർക്ക് കൈമാറ്റം എന്നിവ നിയന്ത്രിക്കാനും കഴിയും. Godaddy, Bigrock, Hostgator ഒക്കെ അങ്ങനെയുള്ള കമ്പനികളാണ്. അവരുടെ വെബ്‌സൈറ്റിൽ നിന്നും ലഭ്യത അനുസരിച്ചു വാങ്ങാവുന്നതാണ്.

ഒരു വർഷത്തേയ്ക്കും അതിൽ കൂടുതൽ കാലയളവിലും നിങ്ങൾക്ക് ഒരു ഡൊമെയിൻ നെയിം വാങ്ങി വയ്ക്കാവുന്നതാണ്. 350 മില്യണിൽ അധികം ഡൊമെയിൻ നെയിമുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ദിവസവും ആയിരക്കണക്കിന് എണ്ണം രജിസ്റ്റർ ചെയ്യുന്നു. അതുകൊണ്ട് തന്നെ നമുക്ക് അനുയോജ്യമായ ഡൊമെയിൻ നെയിമുകൾ തപ്പിയെടുക്കുക എന്നത് ബുദ്ധിമുട്ടുണ്ടാക്കും.

എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഡൊമെയ്ൻ രജിസ്ട്രേഷൻ നിങ്ങൾക്ക് ക്യാൻസൽ ചെയ്യാം. നിങ്ങൾ നിങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാൽ, മറ്റുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ അത് ലഭ്യമാകും.

ഇവിടെ പ്രത്യേകം ഓർക്കുക, കൃത്യ സമയത്തു നിങ്ങൾ രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ അത് നഷ്ടപ്പെട്ട് പോവും, ഒന്ന് രണ്ടു മാസം മുൻപ് തന്നെ എല്ലാ കമ്പനികളും ഇമെയിൽ ആയി കാലാവധി തീരാൻ പോകുന്ന വിവരം നിങ്ങളെ അറിയിക്കും. കാലാവധി കഴിഞ്ഞു ആദ്യ 30 ദിവസം പുതുക്കാനുള്ള അവസരം നമുക് തരും. അത് കഴിഞ്ഞുള്ള 30 ദിവസം നിങ്ങൾക് പിഴയൊടു കൂടി പുതുക്കാം, പിഴ തുക ഓരോ കമ്പനിക്കും വ്യത്യാസമായിരിക്കും. അത് കഴിഞ്ഞു വരുന്ന 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ റെജിസ്ട്രേഷൻ ICANN ൽ നിന്നും ഡിലീറ്റ് ആവും. പിന്നീട് അത് പബ്ലിക് മാർക്കറ്റിൽ ആർക്കു വേണമെങ്കിലും വാങ്ങിക്കാൻ ലഭ്യമാകും.

ഒരാൾക്ക് എത്ര ഡൊമെയിൻ നെയിം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം, മറ്റുള്ളവർക്ക് വിൽക്കാം, വേറെയൊരു രെജിസ്ട്രാറുടെ കീഴിലേക്ക് മാറ്റാം, അതിനെല്ലാം ICANN അനുവദിക്കുന്നുണ്ട്.

നിങ്ങൾ ഒരു ബിസിനസ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു അനുയോജ്യമായ ഡൊമെയിൻ നെയിം നിങ്ങൾക്കു നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു ഇടാവുന്നതാണ്. വെബ്സൈറ്റ് അപ്പോൾ തന്നെ ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല.

Subscribe To Our Newsletter

Get updates and learn from the best

More To Explore

Heure Du Tirage Du Keno Midi

Content Zoom données et statistiques Résultats du KENO : mercredi 28 juillet 2021 Top 5 Des Machines À Sous En

Do You Want To Boost Your Business?

Drop us a line and keep in touch

Scroll to Top
Scroll to Top