നിങ്ങളുടെ വെബ്സൈറ്റ് ഗൂഗിൾ സെർച്ചിൽ കിട്ടുന്നില്ലേ? അത് എങ്ങനെ പരിഹരിക്കാം
സേർച്ച് എൻജിൻ എന്നാൽ എന്താണെന്ന് ഇന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാം. Google, Yahoo, Bing തുടങ്ങിയ നിരവധി സേർച്ച് എൻജിൻ വെബ്‌സൈറ്റുകളിലൂടെ പരതി നോക്കിയാണ് നാം നമുക്കാവശ്യമായ ഡാറ്റകൾ ഇന്റർനെറ്റിൽ നിന്നും കണ്ടെത്തുന്നത്. അതിൽ തന്നെ ഗൂഗിൾ ആണ് നമ്മുടെ നാട്ടിൽ ഏറ്റവും അധികം ഉപയോഗിക്കുന്നത്. അതായത് google.com പോലുള്ള സൈറ്റുകളിൽ നാം നമുക്ക് വേണ്ട വാക്കുകൾ അഥവാ keywords ടൈപ്പ് ചെയ്തു search ചെയ്യുമ്പോൾ നമുക്കാവശ്യമായ വിവരങ്ങൾ അടങ്ങിയ നിരവധി വെബ്‌പേജുകൾ നമുക്ക് മുമ്പിലേക്കെത്തുന്നു.
ഉദാഹരണത്തിന്, Hospital in kottayam എന്ന് ഗൂഗിളിൽ search ചെയ്താൽ കോട്ടയത്തുള്ള ഹോസ്പിറ്റൽ വെബ്‌സൈറ്റുകൾ, അതെ വിവരങ്ങൾ അടങ്ങിയ മറ്റു വെബ്സൈറ്റുകൾ, ഗൂഗിൾ മാപ് ലിസ്റ്റിംഗ് എന്നിവയൊക്കെ നമുക്ക് ഗൂഗിൾ കാണിച്ചു തരുന്നു.
എങ്ങിനെയാണിവ സാധിക്കുന്നത്?
സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ ചെയ്യുന്നത് കൊണ്ട് .ഗൂഗിൾ പോലുള്ള പ്രമുഖ search engine website കളുടെ ഗൈഡ്‌ലൈനുകൾക്കനുസരിച്ച് നിങ്ങളുടെ വെബ്‌സൈറ്റ് optimize ചെയ്താൽ നമ്മളുടെ വെബ്സൈറ്റും സേർച്ച് ലിസ്റ്റിൽ മുൻനിരയിലേക്കു വരും. ഇതിനു വേണ്ടി വെബ്സൈറ്റിലും അല്ലാതെയും ചെയ്യുന്ന വിവിധ പ്രവർത്തികളെയാണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ (SEO അഥവാ Search Engine ഒപ്റ്റിമൈസഷൻ) എന്ന് പറയുന്നത്.
ഓർക്കുക, ഒരു നല്ല വെബ്‌സൈറ്റ് ഉണ്ടായതുകൊണ്ട് മാത്രം നിങ്ങൾ ഓൺലൈനിൽ എല്ലാമായി എന്ന് കരുതരുത്. നിങ്ങളുടെ വെബ്‌സൈറ്റ് എത്ര നല്ല രീതിയിൽ ഡിസൈൻ ചെയ്താലും അവ നിങ്ങളുടെ കസ്റ്റമർ ഗൂഗിളിൽ (നിങ്ങളുടെ സർവ്വീസുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ചോ മറ്റോ) സേർച്ച് ചെയ്യുമ്പോൾ കിട്ടുന്നില്ലെങ്കിൽ വെബ്സൈറ്റ് ചെയ്തതിന്റെ എല്ലാ പ്രയോജനങ്ങളും ലഭിക്കാതെ പോകും.
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷന് നിരവധി ഗുണങ്ങളുണ്ട്, അവയിൽ ചിലത് താഴെ പറയുന്നു,
ഉയർന്ന സെർച്ച് എഞ്ചിൻ റാങ്കിംഗ്: സെർച്ച് എഞ്ചിൻ റിസൾട്ടുകളുടെ ആദ്യ പേജുകളിൽ നിങ്ങളുടെ വെബ്‌സൈറ്റ് എത്തിക്കാൻ SEO ചെയ്യുന്നതിലൂടെ സാധിക്കും. ഇത് നിങ്ങളുടെ ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നു.
വെബ്‌സൈറ്റ് ട്രാഫിക് വർധിക്കുന്നു: സെർച്ച് എഞ്ചിനുകൾക്കായി നിങ്ങളുടെ വെബ്‌സൈറ്റ് ഒപ്റ്റിമൈസ് ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വെബ്‌സൈറ്റ് സെർച്ച് റിസൾട്ടിൽ ആളുകൾ കാണും, ഇത് നിങ്ങളുടെ സൈറ്റിലേക്കുള്ള കൂടുതൽ ഓർഗാനിക് ട്രാഫിക്കിന് കാരണമാകും.
Target Audience – ലേക്ക് എത്തുന്നു: SEO ഉപയോഗിച്ച്, നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട കീവേഡുകളും (Wedding Planner Kottayam, Water treatment Kochi ഇതേ പോലുള്ളവ ) ശൈലികളും നിങ്ങൾക്ക് ടാർഗെറ്റു ചെയ്യാനാകും, ഇത് നിങ്ങളുടെ ടാർഗെറ്റ് പ്രേക്ഷകർക്ക് നിങ്ങളുടെ വെബ്‌സൈറ്റ് കണ്ടെത്തുന്നത് എളുപ്പമാക്കുന്നു.
മാർക്കറ്റിംഗ് ചെലവ് നിയന്ത്രിക്കാൻ സാധിക്കും: SEO റിസൾട്സ് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് ലഭിക്കുന്ന ഒന്നല്ല, അതിന്റെ റിസൾട്ട് കിട്ടാൻ കുറച്ചു മാസങ്ങൾ എടുത്തേക്കും. നിങ്ങളുടെ ബിസിനസിന്റെ സ്വഭാവം, കോമ്പറ്റിഷൻ ഒകെ അനുസരിച്ചു അതിൽ മാറ്റമുണ്ടാകും. എന്നാൽ SEO ചെയ്യുന്നത് വഴി ഇന്റെർനെറ്റിൽ നിങ്ങളുടെ വെബ്സൈറ്റിന്റെ അതോറിറ്റി വർധിക്കുകയും, അതനുസരിച്ചു വെബ്സൈറ്റ് സെർച്ച് റിസൾട്ടുകളിൽ ആദ്യ പേജുകളിൽ വരികയും ചെയ്യും. അതുകൊണ്ട് പെയ്ഡ് പരസ്യങ്ങളുടെ (ഗൂഗിൾ ആഡ്‌സ്) ചെലവ് കുറക്കാൻ സാധിക്കും.
Brand awareness വർധിക്കും: ഉയർന്ന സെർച്ച് എഞ്ചിൻ റാങ്കിംഗുകൾക്ക് Brand awareness, visibility യും വർദ്ധിപ്പിക്കാൻ കഴിയും, ഇത് കൂടുതൽ ബിസിനസ്സ് അവസരങ്ങൾക്കും കൂടുതൽ വിൽപ്പനയ്ക്കും സാഹചര്യമൊരുക്കും.
മൊത്തത്തിൽ പറഞ്ഞാൽ, എല്ലാ തരത്തിലുമുള്ള ബിസിനസ്സുകൾക്ക് അവരുടെ ഓൺലൈൻ സാന്നിധ്യം വർദ്ധിപ്പിക്കാനും അവരുടെ വെബ്‌സൈറ്റിലേക്ക് കൂടുതൽ ട്രാഫിക് ആകർഷിക്കാനും ആത്യന്തികമായി കൂടുതൽ വിൽപ്പനയും വരുമാനവും വർദ്ധിപ്പിക്കാനും SEO ചെയ്യുന്നതിലൂടെ കഴിയും.
എങ്ങനെയാണ് സെർച്ച് എൻജിൻ വർക്ക് ചെയ്യുന്നത്?
സേർച്ച് എൻജിനുകൾ എല്ലാം ഒരു നിശ്ചിത ഫോർമുലകൾക്കനുസരിച്ചാണ് വെബ്‌പേജുകൾ ഇന്റക്‌സ് ചെയ്യുന്നതും അവ നമുക്കു മുൻപിൽ പ്രദർശിപ്പിക്കുന്നതും. റോബോട്ട് എന്ന് വിളിക്കുന്ന crawler കോടാനുകോടി വെബ്‌സൈറ്റുകളിൽ നിന്നും നിലവാരവും, വിശ്വാസ്യതയും, പോപ്പുലാരിറ്റിയും, ശരിയായ ഇൻഫോർമേഷൻസ് അടങ്ങിയതുമായ വെബ്‌പേജുകൾ കണ്ടെത്തി അവയിലെ keywords കളും മറ്റു info കളും index ചെയ്തുവെക്കുന്നു. ഒരു നിശ്ചിത അൽഗോരിതം ഉപയോഗിച്ചാണ് സേർച്ച് എൻജിനുകൾ ഇവ ഇന്റക്‌സ് ചെയ്യുന്നത്.
നാം ഒരു നിശ്ചിത വാക്കോ പദങ്ങളോ സേർച്ച് ചെയ്യുമ്പോൾ സേർച്ച് എൻജിൻ ആ പദങ്ങളടങ്ങിയ വെബ്‌സൈറ്റുകൾ popularity ക്കനുസൃതമായി നമുക്ക് മുമ്പിൽ ലിസ്റ്റ് ചെയ്തു തരുന്നു. Keywords കളിലുള്ള വിശ്വാസ്യത, മറ്റു സൈറ്റുകളിൽ നിന്നുള്ള ബാക്ക് ലിങ്കുകൾ, വിസിറ്റർസിന്റെ റിവ്യൂസ്, വിസിറ്റർസിന്റെ എണ്ണം, സൈറ്റിൽ ചിലവഴിച്ച സമയം, bounce rate തുടങ്ങി അനവധി കാര്യങ്ങൾ നോക്കിയാണ് ഗൂഗിൾ നമുക്കാവശ്യമായ സൈറ്റുകൾ തരം തിരിച്ചു കാണിച്ചു തരുന്നത്.
ഒരു യൂസർ ഗൂഗിളിൽ ഒരു keyword ടൈപ്പ് ചെയ്ത് enter key അല്ലെങ്കിൽ search ബട്ടൺ അമർത്തുമ്പോൾ വെബ്‌സർവ്വർ ആ സന്ദേശം അഥവാ റിക്വസ്റ്റ് index server നു കൈമാറുന്നു. ഇന്റക്‌സ് എന്നതു ഏകദേശം ഒരു പുസ്തകത്തിലെ index പോലെത്തന്നെയാണ്. പ്രസ്തുത ഇന്റക്‌സ് സേർച്ച് ചെയ്യപ്പെട്ട പദം പുസ്തകത്തിൽ മുഴുവൻ എവിടെയൊക്കെയുണ്ട് എന്ന് നമുക്ക് കാണിച്ചുതരുന്ന പോലെയാണ് ഇവിടെയും സംഭവിക്കുന്നത്. ഈ ലിസ്റ്റിൽ നിന്നാണ് പ്രസ്തുത keywords അടങ്ങിയ സൈറ്റുകൾ google നമുക്ക് കാണിച്ചു തരുന്നത്. (സെക്കന്റുകൾക്കുള്ളിൽ!)
ഇടക്കിടെ ഗൂഗിൾ ഈ index അപ്‌ഡേറ്റു ചെയ്യും. പേജ് റാങ്കിനനുസരിച്ച് സൈറ്റുകളുടെ പട്ടികയിലെ സ്ഥാനവും മാറുന്നതാണ്. സേർച്ച് എൻജിനുകൾ ഒരു വെബ്‌പേജ് ഇന്റക്‌സ് ചെയ്യുന്നത് നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ്. വെബ് പേജുകളിലെ ഉള്ളടക്കം, popularity, meta tags, keywords, back links തുടങ്ങി അനവധി കാര്യങ്ങൾ ശ്രദ്ധിച്ചാണ് ഇവ index ചെയ്യുന്നത്.
നാം ക്രിയേറ്റ് ചെയ്യുന്ന വെബ് പേജുകൾ സേർച്ച് എൻജിൻ ഫ്രണ്ട്‌ലി അല്ലെങ്കിൽ ഇവ ഒരു പക്ഷെ ഗൂഗിളിൽ വളരെ പിറകിലായിരിക്കും പ്രത്യക്ഷപ്പെടുക. ഗൂഗിൾ പോലുള്ള പ്രമുഖ search engine website കളുടെ ഗൈഡ്‌ലൈനുകൾക്കനുസരിച്ച് നിങ്ങളുടെ വെബ്‌സൈറ്റ് optimize ചെയ്താൽ നിങ്ങൾക്ക് സേർച്ച് ലിസ്റ്റിൽ മുൻനിരയിലേക്കു വരാൻ സാധിക്കും. ഓരോ വെബ്‌സൈറ്റുകളിലേയും പേജുകളിലെ ഉള്ളടക്കത്തിനനുസരിച്ചാണ് സേർച്ച് എൻജിനുകൾ പേജുകൾ തരംതിരിച്ച് ആവശ്യക്കാർക്കു മുമ്പിലെത്തിക്കുന്നത്. അതായത് Hospitals in kottayam എന്ന് ഒരാൾ ഗൂഗിളിൽ സേർച്ച് ചെയ്യുകയാണെങ്കിൽ ഗൂഗിളിൽ മുമ്പേ index ചെയ്തുവെച്ച ലിസ്റ്റിൽ നിന്നും പ്രസ്തുത പദങ്ങൾ അടങ്ങിയ വെബ്‌സൈറ്റുകൾ അവയുടെ പോപ്പുലാരിറ്റിക്കനുസരിച്ച് ഗൂഗിൾ കാണിച്ചുതരും.
വെബ്‌സൈറ്റിലെ കണ്ടന്റുകൾക്കു പുറമെ വേറെയും പല കാര്യങ്ങൾ കണക്കിലെടുത്താണ് ഗൂഗിൾ നിങ്ങളുടെ വെബ്‌സൈറ്റ് ലിസ്റ്റ് ചെയ്യുന്നത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് back links. ബാക്ക്‌ലിങ്കുകളെ ശരിക്കും നിങ്ങളുടെ സൈറ്റിലേക്കുള്ള ഒരു വോട്ട് ആയി കാണാവുന്നതാണ്. നിങ്ങളെ മറ്റുള്ളവർ റഫർ ചെയ്യുമ്പോൾ ഗൂഗിൾ അതിനെ ഒരു recommendation ആയാണു കാണുക. ഇത്തരം അനേകം ബാക്ക്‌ലിങ്കുകൾ, പ്രത്യേകിച്ചു popularity കൂടിയ വെബ്‌സൈറ്റുകളിൽ നിന്നാകുമ്പോൾ നിങ്ങളുടെ റാങ്ക് വളരെ പെട്ടെന്നു ഉയരാൻ കാരണമാകും.
ഗൂഗിളിൽ നന്നായി പെർഫോം ചെയ്യാൻ ഗൂഗിളിന്റെ guideline അനുസരിച്ച് വേണം പ്രവർത്തിക്കാൻ. SEO അഥവാ Search Engine Optimization എന്നത് പെട്ടെന്ന് റിസൾട്ട് ഉണ്ടാക്കുന്ന വിദ്യയാണെന്ന് കരുതരുത്. മാസങ്ങളോളം തുടർച്ചയായി നിരീക്ഷണം ചെയ്തും പല തരത്തിലുള്ള അപ്ഡേഷനുകൾ നടത്തിയുമൊക്കെ മാത്രമേ സെർച്ചിൽ മുന്നിലെത്താൻ സാധിക്കൂ. കുറഞ്ഞത് 3 മുതൽ 6 മാസം വരെ എടുക്കാം. നിങ്ങളുടെ കോംപിറ്റിറ്റർസും ഇതേ രീതിയിൽ പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണെന്നത് ഒരിക്കലും വിസ്മരിക്കരുത്.
ഇപ്പോൾ നിങ്ങൾക്ക് എങ്ങനെയാണു ഗൂഗിൾ സെർച്ചിൽ വെബ്സൈറ്റ് വരുന്നതെന്നും, SEO യുടെ പ്രയോജനങ്ങളെക്കുറിച്ചും, അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്നുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് കരുതുന്നു. നിങ്ങളുടെ ബിസിനസ് വെബ്സൈറ്റ് SEO Friendly ആണോ എന്ന് പരിശോധിക്കാനും കോൺസൾട്ടേഷനും ഞങ്ങളെ ബന്ധപ്പെടുക.
Call/Whatsapp: +91 73064 41761