✅✅Website Awareness, Chapter 6:
വെബ്സൈറ്റ് ഉണ്ടാകുന്നതിന്റെ ചിലവ് നമ്മൾ ഏതു തരം വെബ്സൈറ്റ് ആണ് നിർമ്മിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എത്ര വെബ് പേജുകൾ, അതിൽ ആവശ്യമായ ഫീച്ചേഴ്‌സ്, functions, എന്തിനാണ് നിർമ്മിക്കുന്നത് തുടങ്ങിയ കാര്യങ്ങളും നോക്കേണ്ടതുണ്ട്. ഓരോ ബിസിനെസ്സിനും ഓരോ തരം വെബ്സൈറ്റ് ആയിരിക്കുമല്ലോ. ഒരു സർവീസ് സ്ഥാപനത്തിന്റെ പോലാകില്ല ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേത്. അവരുടെ ആവശ്യങ്ങൾ വ്യത്യസ്തമായതുകൊണ്ടു വ്യത്യസ്ത രീതിയിലുള്ള ഫീച്ചേഴ്‌സ്, ഫങ്‌ഷൻ ആവശ്യമായി വരും, അപ്പോൾ അതു നിർമ്മിക്കുന്നതിന്റെ ചിലവും ഒരേപോലാകില്ല.
ചുരുക്കം പറഞ്ഞാൽ നിങ്ങളുടെ ബിസിനസ്സിന്റെ ആവശ്യമനുസരിച്ചാണ് വെബ്സൈറ്റ് നിർമാണത്തിന്റെ ചിലവ് വരുന്നത്.
നല്ലൊരു വെബ്സൈറ്റ് നിർമ്മിക്കാൻ ഒരുപാട് കാശൊന്നുമാകില്ല. ഇത് നിങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഒന്നാണ്, അപ്പോൾ അതൊരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ കാണുക.
ഇതൊക്കെ പറഞ്ഞാലും ചിലർ വീണ്ടും ചോദിക്കും, നിങ്ങളുടെ റേറ്റ് എത്രയാണ്. അങ്ങനെ ഒരു പാക്കേജ് വച്ചു പറയുകയാണെങ്കിൽ 20000 മുതൽ 35000 രൂപ വരെ മുടക്കിയാൽ നല്ലൊരു പ്രൊഫഷണൽ വെബ്സൈറ്റ് നിർമ്മിക്കാം. ഏകദേശം 5-15 പേജുകൾ ഉണ്ടാകും, ഡൈനാമിക് ആയ ഇത്തരം വെബ്സൈറ്റുകളിൽ ഒരു മികച്ച വെബ്സൈറ്റിനു വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഇങ്ങനത്തെ ഒരു വെബ്സൈറ്റ് നിങ്ങളുടെ ബിസിനസ്സ് വളർച്ചയിൽ വലിയ പങ്കു വഹിക്കും. 10000 ത്തിനും വെബ്സൈറ്റുകൾ ഉണ്ടാക്കാം, പക്ഷെ അവയിൽ കുറഞ്ഞ പേജുകളും കുറച്ചു ഫീച്ചേഴ്സും മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത് നിങ്ങളുടെ ബിസിനസിന്റെ ആവശ്യം അനുസരിച്ചിരിക്കും.
ഒരു ചെറിയ ഇ കോമേഴ്‌സ് സൈറ്റ് ആണെങ്കിൽ 35000 രൂപ മുതൽ പ്രതീക്ഷിക്കാം.
ഇനി 2000 – 3000 ത്തിനു ചെയ്യുന്നത്, നിങ്ങൾ ആലോചിച്ചു നോക്കുക നിങ്ങൾ എന്തിനു വേണ്ടിയാണ് ഒരു വെബ്സൈറ്റ് ഒക്കെ ഉണ്ടാക്കുന്നത്. വെറുതെ ഉണ്ടാക്കി വയ്ക്കാനാണോ അതോ അതിൽ നിന്നും എന്തെങ്കിലും നിങ്ങളൾക്കോ ബിസിനെസിനോ പ്രയോജനം ലഭിക്കാൻ വേണ്ടിയാണോ. പേരിനൊരു വെബ്സൈറ്റ് എന്നാണെങ്കിൽ നിങ്ങൾക്ക് ഇത്തരം കുറഞ്ഞ ചിലവിൽ ചെയ്യുന്ന വെബ്സൈറ്റുകളുടെ പുറകെ പോകാം. അല്ലാതെ അതുകൊണ്ട് ബിസിനസിന് വലിയ ഗുണമുണ്ടാകില്ല.
നമ്മൾ വെബ്സൈറ്റ് ഒക്കെ നിർമ്മിക്കുന്നത് എന്തിനു വേണ്ടിയാണ്, കുറച്ചു പ്രൊഫെഷനിലസം കൊണ്ടുവരാൻ വേണ്ടിയല്ലേ. ഇത്തരം വിലകുറഞ്ഞ വെബ്സൈറ്റുകളുടെ പ്രധാന പ്രശ്‌നം അതു അൻപ്രൊഫെഷണൽ ആയിരിക്കുമെന്നതാണ്. അതു നിങ്ങളുടെ ബിസിനെസ്സിനു ദോഷം ചെയ്തേക്കാം. പുതുതലമുറ ഉപഭോക്താക്കൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്, അവർ ക്വാളിറ്റിയ്ക്കും പ്രൊഫെഷനിലസതിനുമാണ് മുൻഗണന കൊടുക്കുന്നത്. വെബ്സൈറ്റ് ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക, നിങ്ങളുടെ ബിസിനെസ്സിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു ചെയ്യുക.