Website Awareness, Chapter 5:
What happens if a business doesn’t have a website?
മുൻപ് പറഞ്ഞ പോലെ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ആളുകൾ എന്തിനും ഏതിനും ഇൻറർനെറ്റിൽ സേർച്ച് ചെയ്യുന്നത് ഒരു ശീലമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് കോവിഡ് കൂടി വന്നപ്പോൾ അത് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഉദാഹരണത്തിന്, നിങ്ങൾക്കു പുതിയൊരു കാര്യത്തെക്കുറിച്ചു അറിയണം, അല്ലെങ്കിൽ ഒരു പ്രോഡക്റ്റിനെ കുറിച്ച് അറിയണം, എന്താണ് ചെയ്യുക, അറിയാവുന്ന ആരോടെങ്കിലും ചോദിക്കും, അല്ലെങ്കിലോ, ഗൂഗിളിൽ സെർച്ച് ചെയ്യും, ശരിയല്ലേ..? ഇപ്പോൾ തന്നെ നിങ്ങള്ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, ബിസിനസിന് ഒരു ഓൺലൈൻ സാന്നിധ്യമില്ലെങ്കിൽ ഉണ്ടാകുന്ന അവസ്ഥ. ആളുകൾ ഇൻറർനെറ്റിൽ തിരയുമ്പോൾ കാണിക്കില്ല, നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ച കുറയും.
ഇപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം, സോഷ്യൽ മീഡിയ ഉണ്ടല്ലോ, അതിന്റെ ആവശ്യമല്ലേയുള്ളു, വെറുതെ വെബ്സൈറ്റ് ഒന്നും ചെയ്യേണ്ടല്ലോ. എന്നാൽ അവിടെ പ്രത്യേകം ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്, നമ്മൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയകൾ ഒന്നും നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതല്ല, ഓരോ മീഡിയയുടെ നിയമങ്ങളും, ഉപയോഗ രീതികളും എപ്പോഴും മാറിക്കൊണ്ടിരിക്കും. വെബ്സൈറ്റ് എന്ന് പറയുന്നത് നമ്മുടെ തന്നെ നിയന്ത്രണത്തിലുള്ള നമ്മൾക്ക് ഇഷ്ടമുള്ളതും/ആവശ്യമുള്ളതുമായ കാര്യങ്ങൾ ഉൾക്കൊള്ളിക്കാവുന്നതുമായ ഒന്നാണ്. സോഷ്യൽ മീഡിയ ബിസിനെസ്സ് മാർക്കറ്റ് ചെയ്യാൻ ഉപയോഗിക്കാം.
വെബ്സൈറ്റ് ഇല്ലെങ്കിൽ നിങ്ങളുടെ ബിസിനസിന് താഴെ പറയുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
- ഗൂഗിളിൽ/ ഇൻറർനെറ്റിൽ തിരഞ്ഞാൽ നിങ്ങളുടെ ബിസിനെസ്സ് കാണിക്കണമെന്നില്ല.
- ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനെസ്സിനെക്കുറിച്ചു കൃത്യമായ ധാരണ കിട്ടണമെന്നില്ല. മാത്രമല്ല ഒരേ കാര്യങ്ങൾ തന്നെ എല്ലാവരുടെയടുത്തും വിശദീകരിക്കേണ്ടി വരും. അത് നിങ്ങളുടെ സമയവും, പണവും നഷ്ടപ്പെടുത്തും. മറിച്ചു ബിസിനസിന്റെ എല്ലാ വിവരങ്ങളുമടങ്ങിയ ഒരു വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിൽ നോക്കാൻ പറയാം.
- നിങ്ങളുടെ പുതിയ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ഉപഭോക്താക്കളുടെയടുത്തു പറയാൻ കഴിയില്ല. എല്ലായ്‌പോഴും നിങ്ങൾക്കു പ്രിന്റ്/ മറ്റു ഓഫ്‌ലൈൻ പരസ്യങ്ങൾ ചെയ്യാൻ സാധിച്ചെന്നു വരില്ല, മുൻപ് പറഞ്ഞ പോലെ അപ്ഡേറ്റ് ചെയ്യുന്ന ഒരു വെബ്സൈറ്റ് ഉണ്ടെങ്കിൽ അത് നിങ്ങൾക്കു സാധ്യമാകും. അത് നമ്മൾ മാറ്റുന്നവരെ അവിടെ തന്നെ നിലനിൽക്കുകയും ചെയ്യും.
- വെബ്സൈറ്റ് ഇല്ലാതെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഇന്നത്തെ കാലത്തു അപൂർണ്ണമാണ്. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു റിസൾട്ട് അതിൽ നിന്നും കിട്ടാനുള്ള സാധ്യത കുറയും.
- ബിസിനസ്സിന്റെ വിശ്വാസ്യത നഷ്ടപ്പെടാം, ഇന്നത്തെ കാലത്തു ഒരു വെബ്സൈറ്റ് ഇല്ലാത്ത ബിസിനെസ്സ് എന്നൊക്കെ കാണുമ്പോൾ ആളുകൾക്കു ഒരു സംശയം, അല്ലെങ്കിൽ നിങ്ങളോടു ബിസിനെസ്സ് ചെയ്യാൻ ഒരു മടി ഉണ്ടാവാം.